ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ പ്രഖ്യാപനം
കൊച്ചി: രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലയായ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 850 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. മൂന്ന് വർഷത്തിനിടെ ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ നടത്തിയ 500 കോടി രൂപയുടെ നിക്ഷേപത്തിന് പുറമെയാണിത്. ആരോഗ്യ, സേവന രംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നിക്ഷേപം പ്രയോജനപ്പെടുത്തും. നിലവിൽ ആസ്റ്ററിന് കേരളത്തിൽ ഏഴ് ആശുപത്രികളാണുള്ളത്. ഇവയിൽ 2,635 കിടക്കകൾ ഉണ്ട്. 2027 സാമ്പത്തിക വർഷത്തോടെ ആകെ കിടക്കകളുടെ എണ്ണം 3,453 ആയി ഉയർത്തും.
കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പനും ഡയറക്ടർ അനൂപ് മൂപ്പനും ഇക്കാര്യം പ്രഖ്യാപിച്ചത്.
പദ്ധതികൾ
1. തിരുവനന്തപുരത്ത് 454 കിടക്കകളോടെ ആരംഭിക്കുന്ന ആസ്റ്റർ ക്യാപ്പിറ്റൽ
2. കാസർഗോഡ് ആസ്റ്റർ മിംസിൽ 264 കിടക്കകൾ ഒരുക്കും
3. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിൽ അധികമായി 962 കിടക്കകൾ ഉൾപ്പെടുത്തും
പുതിയ തൊഴിലവസരങ്ങൾ
4,200ൽ അധികം
പ്രമുഖ വ്യവസായ സൗഹ്യദ കേന്ദ്രമായി കേരളത്തെ ഉയർത്തുന്നതിന് ലക്ഷ്യമിടുന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഭാഗമായി പുതിയ നിക്ഷേപം നടത്തുന്നതിൽ അഭിമാനമുണ്ട്
ആസാദ് മൂപ്പൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |