ചെങ്ങന്നൂർ: കുവൈത്തിൽ എട്ടു വയസുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ചു. പുലിയൂർ പേരിശേരി ഉളിയനാട്ട് കൃഷ്ണപ്രിയയുടെയും രാജേഷിന്റെയും മകൾ തീർത്ഥയെയാണ് കഴിഞ്ഞ ദിവസം രാത്രി അബ്ബാസിയയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്കു പോയ കൃഷ്ണപ്രിയയെകൂട്ടിക്കൊകൊണ്ടു വരാൻ പോയതായിരുന്നു രാജേഷ്. തീർത്ഥ തനിച്ചായിരുന്നു വീട്ടിൽ. മാതാപിതാക്കൾ എത്തിയപ്പോൾ കുട്ടി അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബ്ബാസിയ യുണൈറ്റഡ് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. അബ്ബാസിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |