വെള്ളികുളം: വെള്ളികുളത്തിന് സമീപം കാരികാട് കമ്പിപ്പാലം റോഡിന് സമീപത്തുള്ള കൃഷിയിടങ്ങളിൽ തീ പിടിച്ച് വൻ നാശനഷ്ടമുണ്ടായി. ഇന്നലെ രാവിലെ 10 മണിയോടെ വാഴയിൽ ജെയ്സന്റെ പുരയിടത്തിലാണ് ആദ്യം തീ പടർന്നത്. പിന്നാലെ സമീപ പ്റദേശങ്ങളിലെ കൃഷി സ്ഥലത്തേക്ക് തീ ആളിപ്പടർന്നു. വാഴയിൽ ബോസ്, പാമ്പാടത്ത് ആന്റോ, വഴക്കുഴയിൽ ജോഷി എന്നിവരുടെ കൃഷിസ്ഥലത്തേക്ക് തീ വ്യാപിച്ച് വമ്പിച്ച നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ശക്തമായ കാറ്റും ദുർഘടമായ വഴിയും മൂലം ഫയർഫോഴ്സിനും ഈ സ്ഥലത്തേക്ക് കടന്നു വരാൻ സാധിക്കാത്ത സാഹചര്യമായിരുന്നു. റബർ ,കാപ്പി, കുരുമുളക് ,തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ കത്തി നശിച്ചു.
മൂന്നേക്കറോളം കൃഷിസ്ഥലമാണ് കത്തി നശിച്ചത്.
വെള്ളികുളം പള്ളി വികാരി ഫാ.സ്‌കറിയ വേകത്താനം ജയ്സൺ വാഴയിൽ, സണ്ണി കണിയാം കണ്ടത്തിൽ , ബോസ് വാഴയിൽ, അലൻ കണിയാംകണ്ടത്തിൽ, ജോർജ് മാന്നാത്ത്, ബിനു വെട്ടൂണിക്കൽ, ജസ്ബിൻ വാഴയിൽ ,പ്റവീൺ വട്ടോത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്റദേശവാസികളുടെ സഹകരണത്തോടെയാണ് തീ അണയ്ക്കാൻ സാധിച്ചത്.
തീപിടുത്തത്തിൽ കൃഷി നാശം നേരിട്ട കർഷകർക്ക് അടിയന്തര സഹായം ചെയ്യണമെന്ന് വെള്ളികുളം എ.കെ.സി.സി , പിതൃവേദി സംഘടന അധികാരികളോട് ആവശ്യപ്പെട്ടു.ഫാ. സ്‌കറിയ വേകത്താനം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷാജി ചൂണ്ടിയാനിപ്പുറത്ത്, ജിജി വളയത്തിൽ, ബേബി പള്ളോലിൽ, ടോമി കൊച്ചുപുരക്കൽ, ജോജോ തുണ്ടത്തിൽ തുടങ്ങിയവർ പ്റസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |