ബംഗളൂരു: വനിതാ പ്രീമിയർ ലീഗിൽ ഇന്നലെ ഗുജറാത്ത് ജയ്‌ന്റ്സ് 6 വിക്കറ്റിന് റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ കീഴടക്കി. ആദ്യം ബാറ്റ്ചെയ്ത ആർ.സി.ബി 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് നേടി. മറുപടിക്കിറങ്ങിയ ഗുജറാത്ത് 16.3 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (126/4). 31 പന്തിൽ 58 റൺസുമായി ക്യാപ്ടൻ അഷ് ഗാർഡ്നറാണ് ചേസിംഗിൽ ഗുജറാത്തിന്റെ മുന്നണിപ്പോരാളിയായത്. പോബ് ലിച്ച്‌ഫീൽഡും (പുറത്താകാതെ 30) തിളങ്ങി. നേരത്തേ 33 റൺസെടുത്ത കനിക അഹൂജയാണ് ആർ.സി.ബിയുടെ ടോപ് സ്‌കോററായത്. കനികയെ കൂടാതെ രാഘവി ബിഷ്‌ത് (22), ജോർജിയ വാർഹം (പുറത്താകാതെ 20) എന്നിവർക്ക് മാത്രമേ ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ. ഗുജറാത്തിനായി ഡോട്ടിനും കൻവാറും 2 വിക്കറ്റ് വീതം വീഴ്‌ത്തി. ആർ.സി.ബിയുടെ മൂന്നാം തോൽവിയാണിത്.
ഗോവയ്‌ക്ക് ജയം
ന്യൂഡൽഹി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോവ എഫ്.സി ഏകപക്ഷീയമായ ഒരുഗോളിന് പഞ്ചാബ് എഫ്.സിയെ കീഴടക്കി. കാൾമക്‌ഹ്യൂഗാണ് 45-ാം മിനിട്ടിൽ ഗോവയുടെ വിജയഗോൾ നേടിയത്. രണ്ട് മത്സരം കൂടി ശേഷിക്കെ രണ്ടാം സ്ഥാനത്തുള്ള ഗോവയ്ക്ക് തുടർച്ചയായ നാലാം ജയത്തോടെ 45 പോയിന്റായി. 24 പോയിന്റുള്ള പഞ്ചാബ് 11-ാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |