ന്യൂഡൽഹി : ഉയർന്ന ഇ.പി.എഫ് പെൻഷനായി അപേക്ഷിച്ച 17.48 ലക്ഷം പേരിൽ 7.35 ലക്ഷവും അയോഗ്യരാണെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (ഇ.പി.എഫ്.ഒ) കണക്ക്. 2022 നവംബറിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉയർന്ന ഇ.പി.എഫ് പെൻഷൻ അനുവദിക്കുന്നത്. അർഹരായവരിൽ 21,885 പേർക്ക് മാത്രമാണ് ഫെബ്രുവരി 28 വരെ പെൻഷൻ പെയ്‌മെന്റ് ഓർഡർ (പി.പി.ഒ) അയച്ചത്. ഉയർന്ന പെൻഷൻ ലഭിക്കുന്നതിന് കൂടുതൽ തുക ഡെപ്പോസിറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 165,621 പേർക്ക് ഡിമാന്റ് നോട്ടീസ് കൈമാറി. ഈ തുക നിക്ഷേപിക്കുന്നവർക്ക് ഉയർന്ന പെൻഷൻ ലഭിക്കും.
കേരളത്തിൽ 27.35 ശതമാനം അപേക്ഷകൾ മാത്രമാണ് തീർപ്പാക്കിയത്. രണ്ട് ലക്ഷത്തിൽപ്പരം അപേക്ഷകൾ പരിശോധിച്ചു തുടങ്ങി. അപൂർണവും, വൈരുദ്ധ്യമുള്ളതുമായ 3.92 ലക്ഷം അപേക്ഷകൾ തൊഴിലുടമയ്‌ക്ക് തിരിച്ചയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |