പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ റിലീസ് ചെയ്ത് പത്തുദിവസത്തിനകം 100 കോടി ക്ളബിൽ.അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം ആദ്യദിനം മുതൽ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് സ്വന്തമാക്കിയത്. റൊമാന്റിക് കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിന് കേരളത്തിലും മികച്ച പ്രതികരണമാണ്. കേരളത്തിൽ ആദ്യ വാരത്തിൽ പ്രദർശിപ്പിച്ചതിലും കൂടുതൽ സ്ക്രീനുകളിലാണ് രണ്ടാംവാരത്തിൽ . ഫെബ്രുവരി 21നാണ് റിലീസ് ചെയ്തത്. 35 കോടിയാണ് നിർമ്മാണ ചെലവ്.
തമിഴ് നാട്ടിൽനിന്നും മാത്രം 50 കോടിയോളം ഗ്രോസ് നേടിയ ചിത്രം ഇന്ത്യയിൽനിന്ന് ഏകദേശം 75 കോടിയോളം ഗ്രോസ് നേടി എന്നാണ് റിപ്പോർട്ട്.
ലവ് ടുഡേ എന്ന ചിത്രത്തിന്റെ ഗംഭീര വിജയത്തിനുശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, കയാദു ലോഹർ എന്നിവരാണ് നായികമാർ. ഗൗവതം വാസുദേവ് മേനോൻ, ജോർജ് മരിയൻ,ഗോപിക രമേഷ് , കെ.എസ്. രവികുമാർ എന്നിവരാണ് മറ്റു താരങ്ങൾ.
വിജയ് ചിത്രമായ ദ ഗോട്ടിനുശേഷം എ.ജി.എസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കൽപ്പാത്തി എസ്. അഘോരം, കൽപ്പാത്തി എസ്. ഗണേശ്, കൽപ്പാത്തി എസ്. സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ് കേരളത്തിൽ വിതരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |