വൈക്കം: മറവൻതുരുത്ത് പഞ്ചായത്തിന്റെ വിവിധ ടൗണുകൾ ശുചീകരിച്ച് ഹരിത ടൗണുകളായി പ്രഖ്യാപിച്ചു. ടോൾ, പാലാംകടവ്, ആറ്റുവേലക്കടവ് ഹരിത ടൂറിസം സെന്റർ, കുലശേഖരമംഗലം തുടങ്ങിയ സ്ഥലങ്ങളാണ് ശുചീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.പ്രീതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ടി.പ്രതാപൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സീമ ബിനു, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ബിന്ദു പ്രദീപ്, പോൾ തോമസ്, സി.സുരേഷ് കുമാർ, കെ.ബി.രമ, മജിത ലാൽജി, കെ.എസ്.ബിജുമോൻ, മോഹൻ കെ. തോട്ടുപുറം, പ്രമീള രമണൻ, ഗീത ദിനേശൻ, സെക്രട്ടറി കെ.സുരേഷ് കുമാർ, അസിസ്റ്റന്റ സെക്രട്ടറി സനീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ഹരിതകർമസേന, തൊഴിലുറപ്പ് തൊഴിലാളികൾ, പഞ്ചായത്ത് മെമ്പർമാർ, പഞ്ചായത്ത് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |