തൃശൂർ: കൊരട്ടിയിൽ വാഹനാപകടത്തിൽ രണ്ട് മരണം. നിയന്ത്രണംവിട്ട കാർ മരത്തിലിടിക്കുകയായിരുന്നു. കോതമംഗലം സ്വദേശി ജെയ്‌മോൻ (46), മകൾ ജോയന്ന (11) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ജെയ്‌മോന്റെ ഭാര്യ മഞ്ജു (38), മകൻ ജോയൽ (13), ബന്ധു എന്നിവർക്കും പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. ധ്യാനത്തിന് പോകുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ജെയ്‌മോൻ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.
അപകടം നടന്ന് എട്ട് മിനിട്ടിനുള്ളിൽ തന്നെ കൊരട്ടി പൊലീസ് സ്ഥലത്തെത്തി. ആംബുലൻസും വിളിച്ചു. കാർ വെട്ടിപ്പൊളിച്ചാണ് മുൻസീറ്റിലുണ്ടായിരുന്ന ജെയ്‌മോനെയും ജോയന്നയേയും പുറത്തെടുത്തത്. ഉടൻ തന്നെ അഞ്ച് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല. ജെയ്‌മോൻ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |