കിളിമാനൂർ: വേനൽ ചൂടിൽ ഉണർന്ന് ഐസ്ക്രീം വിപണി. കനത്ത ചൂട്, ഉത്സവ, പെരുന്നാൾ സീസൺ... ഐസ്‌ക്രീം വിപണി പൊടിപൊടിക്കുകയാണ്. നിരവധി ഐസ്‌ക്രീം ബ്രാൻഡുകളാണ് വില്പനയ്ക്കായി വിവിധ രുചികളിൽ വിപണിയിലുള്ളത്. സാദാ ഐസ്‌ക്രീമുകൾക്കൊപ്പം ഫ്രൂട്ട് ബാർ,ചോക്കോ ബാർ,കോൺ,കുൽഫി എന്നിവയും സ്ഥാനംപിടിച്ചിട്ടുണ്ട്. 10-50 രൂപ വരെയുള്ള ഐസ്‌ക്രീമുകളാണ് കൂടുതൽ വിറ്റുപോകുന്നത്.
വേനലായതോടെ ഫാമിലി പായ്ക്കുകളുടെ ആവശ്യവും കൂടിയിട്ടുണ്ട്. വാനില ഐസ്‌ക്രീമുകൾക്കാണ് പ്രിയം.സിപ്പ് അപ്പിനെ ഓർമിപ്പിക്കുന്ന 'സിപ്പി, ബാറുകൾക്കും കോണുകൾക്കും പുറമേ മിൽകീസ്, ഫ്രൂട്ടിക്കിൾ വിഭാഗങ്ങളിലും ഇഷ്ടക്കാരേറി. ഡിസംബർ മുതൽ വിപണി ഉഷാറായിരുന്നു. ഉത്സവ പറമ്പുകളിൽ കുറഞ്ഞത് മൂന്നു നാലും വണ്ടികളിലാണ് കച്ചവടം.
കമ്പനി നേരിട്ട് എത്തിച്ചുകൊടുക്കുന്നതിനാൽ റിസ്കും കുറവ്. കച്ചവടക്കാർക്ക് ലാഭം കൂടുതലുമാണ്. ഇനി മേയ് വരെ തിരിഞ്ഞു നോക്കേണ്ടതില്ലെന്നാണ് നിഗമനം.
സാന്നിദ്ധ്യവുമായി മിൽമയും
ഐസ്‌ക്രീം വിപണിയിൽ സാന്നിദ്ധ്യം ശക്തമാക്കാനായി വെറൈറ്റികൾ പരീക്ഷിക്കുകയാണ് മിൽമ. കുൽഫിയടക്കം ജനപ്രിയമായതോടെ കൂടുതൽ പരീക്ഷണങ്ങൾ വിപണിയിലെത്തുന്നുണ്ട്.
ഐസ്ക്രീം വില്പന കൂടാൻ കാരണം
കുടുംബവുമൊത്ത് പുറത്തു പോകുന്നവരുടെ എണ്ണമേറി ബ്രാൻഡഡ് ഐസ്‌ക്രീമുകളോട് പ്രിയമേറി
പാർക്കുകളുടെ എണ്ണം വർദ്ധിച്ചു ചെറിയ ബേക്കറികളിൽ പോലും ഐസ്‌ക്രീം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |