മുഹമ്മ: മുഹമ്മയിലെ രാജി ജുവലറി ഉടമ മണ്ണഞ്ചേരി പണിക്കാംപറമ്പിൽ രാധാകൃഷ്ണൻ കടുത്തുരുത്തി പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ സി.ഐയെ സസ്പെൻഡ് ചെയ്ത് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മയിൽ നടന്ന പ്രതിഷേധ യോഗം നടന്നു. മുഹമ്മ വാണിജ്യമണ്ഡലം ഹാളിൽ നടന്ന സമ്മേളനം എം. കെ. ദാസപ്പൻ ഉദ്ഘാടനം ചെയ്തു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന രാധാകൃഷ്ണന്റെ മരണത്തോടെ നിരാലംബരായ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കണമെന്നും മകൻ രതീഷിനു സർക്കാർ ജോലി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.പി ഓഫീസ് മാർച്ച് സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി ഡി.ജി.പി എന്നിവർക്ക് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിശ്വകർമ്മ ഐക്യവേദി അദ്ധ്യക്ഷൻ കെ. കെ. ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.ദാസപ്പൻ രക്ഷാധികാരിയായും ഗുരുദയാൽ ചെയർമാനായും കെ. കെ. ചന്ദ്രൻ ജനറൽ കൺവിനറായും 51 അംഗ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.ടി. കെ. സോമശേഖരൻ, എ. കെ. സുകുമാരൻ, കെ. രാമചന്ദ്രൻ, അനീഷ് കൊക്കര, അജയൻ ആചാര്യ, വി. വി. കണ്ണൻ, സുരേഷ് ആചാര്യ, പ്രദീപ് തിരുവല്ല, ഹരിദാസ്, ദീപു എരുമേലി, സുനിൽകുമാർ, ചന്ദ്രൻ മണ്ണഞ്ചേരി, കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |