SignIn
Kerala Kaumudi Online
Saturday, 28 February 2026 6.40 AM IST

പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ജനുവരി 16ന്

Increase Font Size Decrease Font Size Print Page
ss

ചീങ്കല്ലേൽ ഫിലിംസിന്റെ ബാനറിൽ ജോസ് കൂട്ടക്കര നിർമ്മിച്ച് സുരേന്ദ്രൻ പയ്യാനക്കൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം ജനുവരി 16ന് പ്രദർശനത്തിന് . ഉണ്ണിരാജ, സി.എം ജോസ് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഹാസ്യത്തിന്റെ രസക്കൂട്ടുകൾ ചാലിച്ച് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ മനോഹരമായ കല്യാണക്കുറി പോലുള്ള പോസ്റ്റർ വൈറലാകുന്നു.വയനാട്ടിലെ കാപ്പി കർഷകനും ഫ്ലോർമിൽ ഉടമസ്ഥനുമായ 40 കഴിഞ്ഞ പുഷ്പാംഗദന്റെ കല്യാണത്തലേന്ന് നടക്കുന്ന സംഭവബഹുലമായ നർമ്മ മുഹൂർത്തങ്ങളാണ് ദൃശ്യവത്കരിക്കുന്നത്. ഗിനീഷ് ഗോവിന്ദ്,രമേഷ് കാപ്പാട്,റോയ് പുനലൂർ, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളൻ, ജലജാ റാണി,നിധിഷ കണ്ണൂർ, നിമിഷ ബിജോ, കൃഷ്ണപ്രിയ,വിലു ജനാർദ്ദനൻ,പ്യാരിജാൻ,കൃഷ്ണ ബാലുശ്ശേരി, ഷെറിൻ തോമസ്,റീന തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവ അഷ്റഫ് പാലാഴിയാണ്. ഗിരീഷ് ആമ്പ്ര, അഡ്വക്കേറ്റ് ശ്രീരഞ്ജിനി എന്നിവർ എഴുതിയ വരികൾക്ക് ശ്രീജിത്ത് റാം സംഗീതം പകരുന്നു. വിതരണം-മൂവി മാർക്ക്‌ റിലീസ്, പി. ആർ. ഒ എ. എസ് .ദിനേശ്, മനു ശിവൻ.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.