തൃശൂർ: കൊടുംചൂടിൽ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ സൃഷ്ടിക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് കേരളത്തിലെ സർവകലാശാലകളോ ഗവേഷണ കേന്ദ്രങ്ങളോ പഠനം നടത്തിയിട്ട് രണ്ടു പതിറ്റാണ്ടായി.
2005ൽ കാർഷിക സർവകലാശാല കാലാവസ്ഥാ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ പഠനം. ഇതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ വെയിൽ കൊള്ളരുതെന്ന മുന്നറിയിപ്പ് സർക്കാർ നൽകിയത്.
ഡോ. പ്രസാദ റാവുവിന്റെയും ഡോ.ഗോപകുമാർ ചോലയിലിന്റെയും നേതൃത്വത്തിൽ നടന്ന പഠനത്തിൽ അൾട്രാവയലറ്റ് രശ്മികൾ വരും വർഷങ്ങളിൽ കൂടുമെന്നും വ്യക്തമാക്കിയിരുന്നു. ആകാശം ശൂന്യമാകുമ്പോൾ അൾട്രാ വയലറ്റ് നേരിട്ടു പതിക്കും. ഇത് ചൂടിന്റെ തീവ്രത കൂട്ടും. മേഘാവൃതമായാൽ അൾട്രാവയലറ്റ് കുറയും.
ഇൻഡക്‌സ് 11 കടന്നാൽ ഗുരുതരം; ഇന്നലെ മൂന്നാർ അടക്കം മൂന്നിടത്ത്
#യു.വി ഇൻഡക്‌സ് 11 കടക്കുമ്പോഴാണ് റെഡ് അലർട്ട് നൽകുക. എട്ട് മുതൽ 10 വരെ ഓറഞ്ച് അലർട്ടും, ആറ് മുതൽ ഏഴ് വരെ യെല്ലോ അലർട്ടുമാണ്.
# മൂന്നാർ, തൃത്താല, പൊന്നാനി എന്നിവിടങ്ങളിൽ ഇന്നലെ 11 ആണ് രേഖപ്പെടുത്തിയത്. ഇത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും കാരണമാകും.
ത്വക്കിൽ ക്യാൻസറിന് വരെ സാദ്ധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
# വിനോദസഞ്ചാരികൾ, ജലഗതാഗതത്തിൽ ഏർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, ചർമ്മനേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവരെല്ലാം ജാഗ്രത പാലിക്കണം.
ഇന്നലെത്തെ യു.വി. ഇൻഡക്സും അലർട്ടും
ഓറഞ്ച് അലർട്ട്
കൊട്ടാരക്കര...............................10
കോന്നി.......................................... 9
ചങ്ങനാശേരി.............................. 9
ചെങ്ങന്നൂർ...................................9
കളമശേരി.................................... 8
ഒല്ലൂർ............................................ 8
ബേപ്പൂർ....................................... 8
യെല്ലോ അലർട്ട്
മാനന്തവാടി................................ 7
വിളപ്പിൽശാല............................ 6
ധർമ്മടം........................................ 6
'ഗുരുതര ആരോഗ്യ പാരിസ്ഥിതിക ആഘാതമുണ്ടാകുന്നുണ്ടെങ്കിലും പഠനങ്ങൾ നടക്കാത്തതിനാലാണ് കൃത്യമായ വിശദീകരണം ശാസ്ത്രജ്ഞർക്ക് നൽകാനാകാത്തത്'.
ഡോ.ഗോപകുമാർ ചോലയിൽ,
കാലാവസ്ഥാഗവേഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |