തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പദവിയിലേക്ക് ആരെത്തുമെന്ന ചോദ്യം നാളുകളായി ഉയരുകയാണ്. കെ സുരേന്ദ്രൻ ഒഴിയുന്ന സ്ഥാനത്തേക്ക് ഒട്ടേറെ നേതാക്കളുടെ പേരുകൾ പരിഗണനയിലുണ്ട്. ശോഭ സുരേന്ദ്രൻ, എംടി രമേശ് എന്നിങ്ങനെയുള്ള പേരുകൾ സജീവമാണെങ്കിലും ദേശീയ നേതൃത്വം ആരെ പരിഗണിക്കുമെന്നതിൽ വ്യക്തതയില്ല. ഇപ്പോഴിതാ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചതിന് പിന്നാലെ കേരളത്തിൽ സജീവമായ രാജീവ് ചന്ദ്രശേഖറിന്റെ പേരും അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ.
മാദ്ധ്യമങ്ങളോടുള്ള പ്രതികരണത്തിൽ രാജീവ് ചന്ദ്രശേഖറും ഇക്കാര്യം തള്ളിയിട്ടില്ല. അദ്ധ്യക്ഷൻ ആരാകുമെന്ന പ്രഖ്യാപനം അടുത്തിരിക്കെയാണ് തനിക്കും സാദ്ധ്യതയുണ്ടെന്ന് രാജീവ് ചന്ദ്രശേഖരർ പറയുന്നു. സംസ്ഥാന അദ്ധ്യക്ഷൻ സ്ഥാനത്തേക്ക് തനിക്കും സാദ്ധ്യതയുണ്ടെന്ന് രാജീവ് പറയുന്നു. ഈ മാസത്തോടെ സംസ്ഥാന അദ്ധ്യക്ഷൻ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാജീവ് ചന്ദ്രശേഖർ എത്തിയാൽ വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും അദ്ദേഹത്തിന് നിർണായകമാകും.
ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാർത്ഥിയായിരുന്നു രാജീവ് ചന്ദ്രശേഖർ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കേരളത്തിൽ സജീവമാണ് അദ്ദേഹം. മാസത്തിൽ അഞ്ചും ആറും തവണയും തലസ്ഥാനത്തുള്ള രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് സ്വന്തമായി വസതിയും വാങ്ങിയിട്ടുണ്ട്. തനിക്ക് വോട്ട് ചെയ്തവരെ കാണാൻ വരുന്നുവെന്നാണ് രാജീവ് ചന്ദ്രശേഖർ പറയുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് മൂന്നര ലക്ഷം ജനങ്ങൾ എന്നെ സപ്പോർട്ട് ചെയ്തു. അവർക്ക് വേണ്ടി ഞാൻ എല്ലാ മാസവും വരുന്നു. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഞാൻ വരുന്നതെന്ന് രാജീവ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |