മുംബയ്: സെക്സ് റാക്കറ്റിന്റെ പിടിയിലായ നാല് ഹിന്ദി സീരിയലിൽ നടികളെ രക്ഷപ്പെടുത്തി മുംബയ് പൊലീസ്. നഗരത്തിലെ പവായ് മേഖലയിലുള്ള ഒരു ഹോട്ടലിൽനിന്നാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ശ്യാം സുന്ദർ അറോറ എന്നയാളെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. അന്വേഷണം വ്യാപിപ്പിക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |