തിരുവനന്തപുരം: കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് 32 ശതമാനം നികുതി വർദ്ധിപ്പിച്ച നടപടി ചെറുകിട വാഹന ഉടമകളോടുള്ള അനീതിയാണെന്ന് കോൺട്രാക്ട് ക്യാരേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. നികുതി ഏകീകരണം പറഞ്ഞ് പുഷ്ബാക്ക് വാഹനങ്ങൾ, 6സീറ്റിന് മുകളിലുള്ള ഓർഡിനറി വാഹനങ്ങൾ എന്നിവയ്ക്ക് ഒരേ നികുതി ഏർപ്പെടുത്താനുള്ള ബഡ്ജറ്റ് പ്രഖ്യാപനം ഓർഡിനറി വാഹന ഉടമകളെയും തൊഴിലാളികളെയും ബാധിക്കും. ഇതിനെതിരെ സമര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ബിനുജോൺ, ജനറൽ സെക്രട്ടറി പ്രശാന്തൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഐ.സി.ഐവർ, സൂര്യ ബിജു, അൻസാരി സെനിത്, അഭിബിജു, എ.എൻ.എം.നിസാം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |