SignIn
Kerala Kaumudi Online
Wednesday, 07 January 2026 11.46 AM IST

'ഞാൻ സന്തോഷമുള്ള വാർഡ് കൗൺസിലറും സമർപ്പിതയായ പൊതുപ്രവർത്തകയുമാണ്'; മാദ്ധ്യമങ്ങളെ അധിക്ഷേപിച്ച് ആർ ശ്രീലേഖ

Increase Font Size Decrease Font Size Print Page
sreelekha

തിരുവനന്തപുരം: മേയറാക്കാത്തതിലുള്ള തന്റെ പരസ്യവിമർശനം മാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്തതിൽ അരിശംപൂണ്ട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ശാസ്തമംഗലം കൗൺസിലറുമായ ആർ.ശ്രീലേഖ. വൃത്തികെട്ട മാദ്ധ്യമപ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നതെന്നും തന്നെ ഓഫീസിൽ പ്രവേശിക്കാൻ അനുവദിക്കാതെ ശല്യംചെയ്ത പുറകേ നടന്ന് ചോദ്യംചോദിച്ച് ഹരാസ് ചെയ്ത മാദ്ധ്യമങ്ങൾ എഡിറ്റുചെയ്ത ഭാഗങ്ങൾ മാത്രം കാണിച്ച് കളളക്കഥകൾ പ്രചരിപ്പിക്കുകയാണ് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീലേഖ പറയുന്നത്. പാർട്ടി പ്രവർത്തക എന്നനിലയിൽ ഞാൻ അഭിമാനിക്കുന്നു. താൻ സന്തോഷമുള്ള വാർഡ് കൗൺസിലറും സമർപ്പിതയായ പൊതുപ്രവർത്തകയുമാണ് എന്നുപറയുന്ന ശ്രീലേഖ പോസ്റ്റിനൊടുവിലും മാദ്ധ്യമപ്രവർത്തകരെ കടുത്ത ഭാഷയിൽ വിമർശിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ!
ഇന്ന് എന്നെ ഓഫീസിൽ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച് harass ചെയ്ത മുഖ്യധാരാ മാധ്യമങ്ങൾ ചിലർ edit ചെയ്ത ഭാഗങ്ങൾ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു... വിവാദങ്ങൾ വെറുതെ വി​റ്റ് 'കാശ്' (rating ) ആക്കാൻ! ഇതൊക്കെ കാണുന്ന പാവം മലയാളികൾ ചിലരെങ്കിലും അത് വിശ്വസിക്കുന്നു!
ഹാ കഷ്ടം!
ആവർത്തിച്ചു പറയുന്നു മാപ്രകൾ എന്ത് കള്ളം പറഞ്ഞാലും,
എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല.
മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം!

I am a proud party worker, a happy Ward Councillor & a dedicated public servant.

My response to third-rate media persons who spread false stories- Go, climb a tree! Or for that matter, many trees!

മേയറാക്കുമെന്ന വാഗ്ദാനത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ശ്രീലേഖ തുറന്നുപറഞ്ഞത്. 'മത്സരിക്കാൻ ആദ്യം വിസമ്മതിച്ചയാളാണ്. ഈ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖമായി മത്സരിക്കണമെന്നാണ് പാർട്ടി പറഞ്ഞത്. തിരഞ്ഞെടുപ്പ് കാലത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കാനും എന്നെ ചുമതലപ്പെടുത്തി. അവസാന നിമിഷം വരെയും ഞാനും മേയറാകുമെന്നാണ് കേട്ടത്. എന്നാൽ അവസാന നിമിഷം മാറി. രാജേഷിന് മേയറായും ആശാനാഥിന് ഡെപ്യൂട്ടി മേയറായും മികച്ചനിലയിൽ പ്രവർത്തിക്കാനാകുമെന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയത് കൊണ്ടാകും അത്തരമൊരു തീരുമാനമെടുത്തത്. അത് ഞാൻ അംഗീകരിക്കുന്നു, അതിൽ തർക്കമില്ല. രാഷ്ട്രീയത്തിൽ ഓരോരുത്തരുടെയും താത്പര്യത്തിന് അനുസരിച്ച് കാര്യങ്ങൾ മാറാം. കേന്ദ്രം ഇത്തരമൊരു തീരുമാനമെടുത്തപ്പോൾ അതിനെ എതിർത്ത് പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ എനിക്ക് കഴിയില്ല. എന്നെ ജയിപ്പിച്ച കുറച്ച് ആളുകൾ ഇവിടെയുണ്ട്. ജയിപ്പിച്ചവരോട് കൂറുള്ളതിനാൽ അഞ്ചുവർഷം കൗൺസിലറായി തുടരാമെന്ന് തീരുമാനിച്ചു. ചിലപ്പോൾ അത് നല്ലതിനായിരിക്കും എന്നാണ് ശ്രീലേഖ അഭിമുഖത്തിൽ പറഞ്ഞത്.

TAGS: BJP, SREELEKHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.