തിരുവനന്തപുരം: ക്ഷേത്രാചാരങ്ങളെയും അനുഷ്ടാനങ്ങളേയും തകർത്ത് കടയ്ക്കൽ ക്ഷേത്രത്തിൽ കമ്മ്യൂണിസ്റ്റ് സർവാധികാരം നടപ്പാക്കിയ സംഭവത്തിൽ ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല പ്രതിഷേധിച്ചു. മറ്റ് മതക്കാരുടെ ആരാധനാലയങ്ങളിൽ ഇടപെടാതെ ഹിന്ദു ക്ഷേത്രങ്ങളിൽ മാത്രം കടന്നുകയറി അവയുടെ സംസ്‌കാരം നശിപ്പിക്കുന്നത് ഹിന്ദു സമൂഹം തിരിച്ചറിയണം. കടയ്ക്കൽ ക്ഷേത്രത്തിലെ മുഴുവൻ സാമ്പത്തിക കാര്യങ്ങളും സി.പി.എം പാർട്ടിയുടെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അവിടെ ക്ഷേത്രഭൂമി വ്യാപകമായി കൈയേറി പാർട്ടി ആവശ്യങ്ങൾക്കും സ്വകാര്യ ആവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ട്. കടയ്ക്കൽ ക്ഷേത്രത്തിന്റെ വസ്തുവകകൾ അന്യാധീനപ്പെടുത്തിയത് ഹൈക്കോടതി നേരിട്ട് അന്വേഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |