തിരുവനന്തപുരം: ശ്രീനാരായണ ഗുരു-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ നൂറുവേദികളിൽ കൂടിക്കാഴ്ചയുടെ സന്ദേശം നൽകുന്ന പ്രഭാഷണം നടത്തുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ. ഗാന്ധി ഭാരത് സംഘടിപ്പിച്ച ഗാന്ധി-ഗുരു സമാഗമ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിനിടെ ചെയർമാൻ ബി.എസ്.ബാലചന്ദ്രന്റെ നിർദ്ദേശത്തെ തുടർന്നാണ് പ്രഭാഷണം നടത്താൻ ഹസൻ സമ്മതം അറിയിച്ചത്.
1925ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വൈക്കത്ത് നടന്ന സമരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മഹാത്മാഗാന്ധി ശ്രീനാരായണ ഗുരുവുമായി കൂടിക്കാഴ്ച നടത്തിയത്.
സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ സാമൂഹിക പരിഷ്കരണ ശ്രമങ്ങളെ എത്രത്തോളം സ്വാധീനിച്ചെന്ന ചരിത്രവസ്തുത പുതുതലമുറയെ ബോദ്ധ്യപ്പെടുത്തും.
ഗുരു-ഗാന്ധിജി കൂടിക്കാഴ്ചയുടെ സന്ദേശം ഉൾക്കൊള്ളണം.ജാതിവിവേചനത്തിനും സാമൂഹിക അനാചാരത്തിനുമെതിരെ ബോധവത്കരണം നടത്തുമെന്നും ഹസൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |