കൊച്ചി: സർക്കാർ ഇടപെടൽ ഫലം കണ്ടതോടെ സംസ്ഥാനത്തെ 20 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ. തൊഴിൽ പ്രശ്നങ്ങൾ പരിഹരിച്ചും ആധുനികവത്കരണം നടപ്പാക്കിയുമാണ് ലാഭത്തിലെത്തിച്ചതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.
കിൻഫ്ര, മിനറൽസ് ആൻഡ് മെറ്റൽസ്, കാഷ്യൂ ബോർഡ്, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എന്നിവ 2023-24ൽ ലാഭം നേടിയവയിൽ ഉൾപ്പെടുന്നു. ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ്, ഹാൻടെക്സ്, കേരള സിറാമിക്‌സ്, ട്രാവൻകൂർ സിമന്റ്‌സ്, ട്രാക്കോ കേബിൾ, മലബാർ സിമന്റ്‌സ് തുടങ്ങി 34 സ്ഥാപനങ്ങൾ നഷ്ടത്തിലാണ്. വിവരാവകാശ പ്രവർത്തകനായ രാജു വാഴക്കാലയ്ക്ക് വ്യവസായ വകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് നൽകിയ മറുപടിയിലാണ് വിവരങ്ങൾ.
ലാഭത്തിലുള്ള മറ്റ്
പ്രമുഖ സ്ഥാപനങ്ങൾ
ഇൻഡസ്ട്രിയൽ എന്റർപ്രൈസസ്, കയർ കോർപ്പറേഷൻ, സ്റ്റീൽ ഇൻഡസ്ട്രീസ്, ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്റ് കോർപറേഷൻ, കെൽട്രോൺ കംപോണന്റ് കോംപ്ലക്സ്, കെൽട്രോൺ ഇലക്ട്രോ സിറാമിക്‌സ്, ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോർപറേഷൻ,സിഡ്‌കോ,ക്ലെയ്സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സ്.
നഷ്ടത്തിലുള്ളവ
കെൽപാം. കയർഫെഡ്, കാപെക്‌സ്, ഹാന്റിക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കണ്ണന്നൂർ കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ്, മലബാർ കോ-ഓപ്പറേറ്റീവ് ടെക്‌സ്റ്റയിൽസ്, സീതാറാം ടെക്സ്റ്റയിൽസ്, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്.
54
ആകെ പൊതുമേഖലാ സ്ഥാപനങ്ങൾ
യു.ഡി.എഫ് കാലത്ത് പത്തിൽ താഴെ സ്ഥാപനങ്ങൾ മാത്രമായിരുന്നു ലാഭത്തിൽ. ദീർഘകാലമായി നഷ്ടത്തിലുള്ളവയെക്കൂടി ലാഭത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്
പി. രാജീവ്,
വ്യവസായ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |