നെടുമ്പാശേരി: നാല് കിലോ കഞ്ചാവുമായി കൊല്ലം ആലുംമൂട് പുത്തൻവിളയിൽ റഷീദ് (28) നെടുമ്പാശേരി പൊലീസിന്റെ പിടിയിലായി. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നായത്തോട് നിന്നാണ് പിടിയിലായത്.
യൂബർ ടാക്സി ഡ്രൈവറായ പ്രതി ഭാര്യയ്‌ക്കൊപ്പം നായത്തോട് ക്ഷേത്രത്തിന് സമീപം വാടകയ്‌ക്ക് താമസിക്കുകയാണ്. കഞ്ചാവ് പൊതിയുമായി ഇടപാടുകാരെ കാത്ത് വഴിയരികിൽ നിൽക്കുമ്പോഴാണ് പിടിയിലായത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പൊലീസിനോട് പറഞ്ഞു. ചെറിയ പായ്‌ക്കറ്റുകളിലാക്കി, കിലോ മുപ്പതിനായിരം രൂപ നിരക്കിലായിരുന്നു കച്ചവടം. ബാഗിൽ രണ്ട് പായ്‌ക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, എസ്.ഐമാരായ മാഹിൻ സലീം, ടി.എസ്. സനീഷ്, എ.എസ്.ഐമാരായ സി.കെ. ഷിബു, പി.എ. അബ്ദുൾ മനാഫ്, ബോബി കുര്യാക്കോസ്, എസ്.സി.പി ഓമാരായ കെ.എം. അനസ്, വർഗീസ് ടി. വേണാട്ട്, ടി.എ. അഫ്സൽ, സി.പി.ഒമാരായ വി.പി. ജിന്റോ, ഗയോസ് പീറ്റർ, ദീപക് കുഞ്ഞപ്പൻ, കെ.വി. വിമൽ, ബെന്നി ഐസക് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |