കൊച്ചി: ശനിയാഴ്ച രാത്രി കൊച്ചി നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനകളിൽ 27മയക്കുമരുന്നു കേസുകൾ . മദ്യപിച്ച് വാഹനമോടിച്ച 72 പേരും പിടിയിലായി.
തോപ്പുംപടി രാമേശ്വരം ലോറെറ്റോ സ്കൂൾ റോഡിന് സമീപം താമസിക്കുന്ന ടി.കെ. അരുൺകുമാർ ( 33), കലൂർ മണപ്പാട്ടിപ്പറമ്പിൽ താമസിക്കുന്ന വയനാട് മേപ്പാടി സ്വദേശി മുഹമ്മദ് സനൂബ് (33) എന്നിവരെ എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തു. അരുൺകുമാറിൽ നിന്ന് 13.05 ഗ്രാം, മുഹമ്മദ് സനൂബിൽ നിന്ന് 10.45 ഗ്രാം എം.ഡി.എം.എ പിടികൂടി. കലൂർ എസ്.ആർ.എം റോഡിൽ നിന്നാണ് സനൂബ് പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |