ലണ്ടൻ : 56 കൊല്ലത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ളീഷ് ക്ളബ് ന്യൂകാസിൽ യുണൈറ്റഡിലേക്ക് ഒരു പ്രധാന ഫുട്ബാൾ കിരീടമെത്തി. കഴിഞ്ഞരാത്രി മുൻനിര ക്ളബായ ലിവർപൂളിനെ കീഴടക്കി ഇംഗ്ളീഷ് ലീഗ് കപ്പാണ് (കരബാവോ കപ്പ്) ന്യൂ കാസിൽ സ്വന്തമാക്കിയത്. വെംബ്ളി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ 2-1 എന്ന മാർജിനിലാണ് ന്യൂകാസിൽ വിജയിച്ചത്.
45-ാം മിനിട്ടിൽ ഡാൻ ബേണിലൂടെയാണ് ന്യൂകാസിൽ ആദ്യഗോൾ നേടിയത്. 52-ാം മിനിട്ടിൽ അലക്സാണ്ടർ ഐസക്കിലൂടെ രണ്ടാം ഗോളും നേടി. ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിൽ ഫെഡറിക്കോ ഷീസയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച ലിവർപൂൾ ഫൈനൽ വിസിലിന് മുന്നേ സമനിലയിലെത്തിക്കാൻ പൊരുതിയെങ്കിലും ഫലമുണ്ടായില്ല.
1969ലെ ഇന്റർ സിറ്റീസ് ഫെയേഴ്സ് കപ്പാണ് ന്യൂകാസിൽ ഇതിന് മുമ്പ് നേടിയ മേജർ കിരീടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |