തിരുവനന്തപുരം: മിനിമം വേതന വർദ്ധനയടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും സെക്രട്ടേറിയറ്റിന് മുമ്പിൽ നടത്തുന്ന രാപ്പകൽ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയിസ് ഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ നടത്തുന്ന സമരത്തിന്റെ രണ്ടാം ദിവസ പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ലിജു ഉദ്ഘാടനം ചെയ്തു. എം.എൽ.എമാരായ മാത്യു കുഴൽനാടൻ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പിള്ളി, റോജി.എം.ജോൺ, അൻവർ സാദത്ത്, നജീബ് കാന്തപുരം, കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, മിൽമ എറണാകുളം മേഖല ചെയർമാൻ സി.എൻ.വത്സലൻ പിള്ള, എറണാകുളം ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോർജ് തുടങ്ങിയവർ സംസാരിച്ചു. എറണാകുളം ജില്ലയിലെ അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തിലാണ് ഇന്നലെ സമരം നടത്തിയത്. ഇന്ന് ഇടുക്കി ജില്ലയിലെ ജീവനക്കാരുടെ നേതൃത്വത്തിലാണ് സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |