തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം തീർപ്പാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് വി.എം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തെ അടിച്ചമർത്തൽ നടപടികളുമായി നേരിടുന്ന സംസ്ഥാന സർക്കാരിന്റെ മുഖം ഓരോദിവസം കഴിയുന്തോറും കൂടുതൽ വികൃതമാകുകയാണ്.
പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധതയും മനുഷ്യത്വമില്ലായയും മുതലാളിത്ത മനോഭാവവും ഇടതുപക്ഷ അനുകുലികൾക്കുപോലും ബോദ്ധ്യപ്പെടുന്ന അവസ്ഥയാണ്. സമരങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന മുഖ്യമന്ത്രിയും സഖാക്കളും ഭരണാധികാരം കൈവന്നതോടെ കമ്മ്യൂണിസ്റ്റ് ശൈലി പൂർണമായി കൈവിട്ടു. 'സർ സി.പി. മോഡൽ' അടിച്ചമർത്തൽ ശൈലിയുമായി മുന്നോട്ടുപോകുന്നത് സ്വന്തം അണികൾക്കുപോലും ഉൾക്കൊള്ളാനാകില്ല. ദുരഭിമാനവും പിടിവാശിയും രാഷ്ട്രീയ സങ്കുചിതത്വവും വെടിഞ്ഞ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |