കാസർകോട് : ലോക അങ്ങാടി കുരുവിദിനത്തിൽ കുരുവികൾക്ക് കൂടൊരുക്കി വനം വകുപ്പ് കാസർകോട് സാമൂഹ്യ വനവത്ക്കരണ വിഭാഗം . ബോവിക്കാനം അങ്ങാടിയിൽ നടന്ന ചടങ്ങിൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ.നാരായണൻ കേരള ബേങ്ക് ശാഖ മാനേജർ ഉമേശ് റൈയ്ക്ക് കൂട് നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ.ബാലകൃഷ്ണൻ, കെ.എൻ.രമേശൻ, കെ.ആർ.വിജയനാഥ് , എന്നിവർ സംസാരിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി.സത്യൻ സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം ജെഅഞ്ജു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |