പാനൂർ :സമൂഹത്തെ കാർന്നു തിന്നുന്ന ലഹരി മരുന്നുകൾക്കെതിരെ പൂക്കോം സി എം.മെമ്മോറിയൽ ലൈബ്രറി ആൻഡ് റീഡിംഗ് റൂം ബോധവത്കരണ പ്രചരണപരിപാടികൾ സംഘടിപ്പിക്കുന്നു. 23ന് രാവിലെ പത്തിന് പാനൂർ നഗരസഭ ചെയർമാൻ കെപി ഹാഷിം പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്യും. കണ്ണൂർ എക്‌സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഇൻസ്‌പെക്ടർ സുകേഷ് വണ്ടിച്ചാലിൽ ബോധവൽക്കരണ ക്ലാസ്സ് എടുക്കും. വായനശാല പ്രസിഡന്റ് എസ്.കുഞ്ഞിരാമന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാനൂർ നഗരസഭ അംഗങ്ങളായ ആശിഖജുമ്‌നാ, സി എച്ച് സ്വാമിദാസൻ, ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ സുരേഷ് ബാബു, മനോജ് ടി.സാരംഗ്, ടി. നാരായണൻ,പി.വി.ഹരിദാസ് എന്നിവർ സംസാരിക്കും. നേരത്തെ നടത്തിയ മധുര ഗണിതം മത്സരപരിപാടിയിലെ വിജയികളുടെ സമ്മാന വിതരണവും നടത്തും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |