കോട്ടക്കൽ: ഹരിത കേരള മിഷൻ നടപ്പാക്കിയ ഹരിത വിദ്യാലയം പദ്ധതിയിൽ ഐ.യു എച്ച്.എസ്.എസിന് എ പ്ലസ് ഗ്രേഡ്. മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിദ്ധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തന മികവിനാണ് ഐ.യു എച്ച്.എസ്.എസ് പറപ്പൂർ എ പ്ലസ് ഗ്രേഡോടെ ഹരിത വിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ടത്.
സാക്ഷ്യപത്രം പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സലീമ ഐ.യു എച്ച്.എസ്.എസ് ഹെഡ്മാസ്റ്റർ അരീക്കാടൻ മമ്മുവിന് കൈമാറി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അഞ്ജന, ഉപപ്രധാനാദ്ധ്യാപകൻ പി. മുഹമ്മദ് അഷറഫ്, യു.അബൂബക്കർ, കെ. ജാബിർ, അഫ്സൽ എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |