ജയ്‌പൂർ: സഞ്ജു സാംസൺന്റെ കൈവിരലിലെ പരിക്ക് പൂർണമായി ഭേദമാകാത്തതിനാൽ ഐ.പി.എൽ പുതിയ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രാജസ്ഥാൻ റോയൽസിനെ റിയാൻ പരാഗ് നയിക്കും. ടീം മീറ്റിംഗിൽ സഞ്ജു തന്നെയാണ് പരാഗായിരിക്കും മൂന്ന് മത്സരങ്ങളിൽ രാജസ്ഥാനെ നയിക്കുകയെന്ന് പ്രഖ്യാപിച്ചത്. ഇംഗ്ലണ്ടിതിരായ ട്വന്റി- 20 പരമ്പരയ്ക്കിടെ പേസർ ജോഫ്ര ആർച്ചറിന്റെ പന്ത് കൊണ്ടാണ് സഞ്ജുവിന്റെ കൈവിരലിന് പൊട്ടലേറ്റത്. ശസ്ത്രക്രിയയ്‌ക്കും സഞ്ജു വിധേയനായിരുന്നു.
ബി.സി.സി.സിഐയുടെ മെഡിക്കൽ സംഘം പരിശോധന നടത്തിയ ശേഷം ബാറ്റ് ചെയ്യാൻ അനുമതി നൽകിയെങ്കിലും വിക്കറ്റ് കീപ്പിംഗ് ഇപ്പോൾ ചെയ്യേണ്ടെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പരാഗിനെ ആദ്യ മത്സരങ്ങളിൽ ക്യാപ്‌ടനാക്കാൻ തീരുമാനിച്ചത്. ഇംപാക്ട് പ്ലെയറായി ആദ്യ മത്സരങ്ങളിൽ ബാറ്റിംഗിൽ മാത്രമാകും സഞ്ജു ഇറങ്ങുകയെന്നാണ് വിവരം. സഞ്ജുവിന്റെ അഭാവത്തിൽ ധ്രുവ് ജുറലായിരിക്കും വിക്കറ്റ് കീപ്പറാവുക. സഞ്ജുവിന്റെ കൈവിരലിലെ പരിക്കിന് കാരണക്കാരനായ ആർച്ചർ തന്നെയാണ് ബൗളിംഗിൽ രാജസ്ഥാന്റെ കുന്തമുന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |