മലയാളത്തിൽ രണ്ടു ചിത്രങ്ങളിൽ ജയറാം
കിംഗ് ഒഫ് കൊത്തയ്ക്കുശേഷം അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാം നായകൻ. ആക്ഷൻ ഗണത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തിയേക്കും. ചിത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. കഴിഞ്ഞ വർഷം റിലീസ് ചെയ്ത മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അബ്രഹാം ഓസ്ലലറിനുശേഷം ജയറാം മലയാളത്തിൽ അഭിനയിച്ചിട്ടില്ല. മലയാളത്തിൽ രണ്ടു ചിത്രങ്ങളിൽ ഈ വർഷം ജയറാം അഭിനയിക്കുന്നുണ്ട്. അന്യഭാഷാ ചിത്രങ്ങളിലാണ് ജയറാം ഏറെ ശ്രദ്ധിക്കുന്നത്, അതേസമയം മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്ടറ്റ് മാൻ ജോഷിയുടെ മകനായ അഭിലാഷ് ജോഷി ദുൽഖർ സൽമാൻ നായകനായ കിംഗ് ഒഫ് കൊത്തയിലൂടെയാണ് സംവിധായകനാകുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് കിംഗ് ഒഫ് കൊത്ത നിർമ്മിച്ചത്. ഐശ്വര്യ ലക്ഷ്മി ആണ് നായികയായി എത്തിയത്. കിംഗ് ഒഫ് കൊത്തയ്ക്കുശേഷം ദുൽഖർ സൽമാൻ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്നു. തിരുവനന്തപുരത്തും ഹൈദരാബാദിലും കൊച്ചിയിലും ചിത്രീകരണം ഉണ്ടാകും. ആന്റണി വർഗീസ്, വിനയ് ഫോർട്ട് തുടങ്ങിയവരും താരനിരയിലുണ്ട്. ചിത്രീകരണം ഉടനെ ആരംഭിക്കും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് നിർമ്മാണം.സൗബിൻ ഷാഹിറിന്റെ ചിത്രത്തിലും ഈ വർഷം ദുൽഖർ അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |