ചെന്നൈ: ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. തനിക്കിപ്പോൾ 77 വയസാണ് പ്രായം. മധുര പാർട്ടി കോൺഗ്രസോടെ താൻ പൊളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിയും. കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകും.
ബി.ജെ.പിയെ ശക്തമായി എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവെന്ന പരിഗണന പിണറായി വിജയന് ലഭിക്കും. കൂടുതൽ പുതിയ നേതാക്കൾ നേതൃത്വത്തിൽ എത്തണമെന്നും ചെന്നൈയിൽ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |