കൊല്ലം: കൊല്ലം നഗരത്തിൽ വാട്ടർ മെട്രോയുടെ സാദ്ധ്യതാ പഠനം കെ.എം.ആർ.എൽ (കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്) നേതൃത്വത്തിൽ രണ്ട് മാസത്തിനകം ആരംഭിക്കും. കൊല്ലവും ആലപ്പുഴയും അടക്കം രാജ്യത്തെ 17 സ്ഥലങ്ങളിൽ വാട്ടർ മെട്രോയുടെ സാദ്ധ്യത പഠിക്കാൻ കെ.എം.ആർ.എല്ലിനെ ഇൻലാൻഡ് വാട്ടർവെയ്സ് അതോറിറ്റി ഒഫ് ഇന്ത്യയാാണ് ചുമതലപ്പെടുത്തിയത്. യാത്രയും ചരക്ക് നീക്കവും ഉൾപ്പെടെ വിലയിരുത്തും.
ഇൻലാൻഡ് വാട്ടർവെയ്സ് അതോറിട്ടി ഒഫ് ഇന്ത്യ കൈമാറിയ പട്ടികയിലെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ട, ബീഹാറിലെ പ്രമുഖ നഗരത്തിൽ ഇപ്പോൾ കെ.എം.ആർ.എൽ പഠനം നടത്തുകയാണ്. പട്ടികയിൽ കൊല്ലം രണ്ടാം ഘട്ടത്തിലും ആലപ്പുഴ മൂന്നാം ഘട്ടത്തിലുമാണ്. നേരത്തേ കൊല്ലം കോർപ്പറേഷന്റെ നിർദ്ദേശ പ്രകാരം നാറ്റ്പാക് പഠനം നടത്തി പരിശോധനയ്ക്കായി കെ.എം.ആർ.എല്ലിന് കൈമാറിയിരുന്നു. സർവീസ് ആരംഭിക്കാവുന്ന റൂട്ടുകളും യാത്രക്കാരുടെയും വിനോദ സഞ്ചാരികളുടെയും സാദ്ധ്യതയും സംബന്ധിച്ചായിരുന്നു നാറ്റ്പാക്കിന്റെ പഠനം.
അഷ്ടമുടിക്കായലിലെ കൊല്ലം തോട്ടിലും ശാസ്ത്രീയ പരിശോധനകൾക്ക് പുറമേ വിവിധ സർക്കാർ വകുപ്പുകൾ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, ചരക്ക് നീക്കവും ടൂറിസം സർവ്വീസും നടത്തുന്ന സ്വകാര്യ ഏജൻസികൾ എന്നിവരുമായി ആശയവിനിമയം നടത്തിയാകും കെ.എം.ആർ.എല്ലിന്റെ സാദ്ധ്യതാപഠനം.
പഠന വിഷയങ്ങൾ
സർവ്വീസ് നടത്താവുന്ന റൂട്ടുകൾ
യാത്ര, ടൂറിസം, ചരക്ക് സർവ്വീസുകൾ
സർവ്വീസിന് ഉപയോഗിക്കാവുന്ന യാനം
ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ
ചെലവാകുന്ന തുക
ചെലവ് തിരിച്ചുലഭിക്കാനുള്ള സാദ്ധ്യത
സാദ്ധ്യതയുള്ള റൂട്ടുകൾ
കൊല്ലം- മൺറോത്തുരുത്ത് കൊല്ലം- കുണ്ടറ കൊല്ല- ചവറ
കൊല്ലം - കുണ്ടറ- ചവറ
കൊല്ലം തോട് വഴി പരവൂർ
വാട്ടർ മെട്രോയുടെ ചെലവ്, മുടക്കുമുതൽ തിരിച്ചുലഭിക്കാനുള്ള സാദ്ധ്യത അടക്കം സമഗ്രമായ പഠനമാണ് ലക്ഷ്യമിടുന്നത്
കെ.എം.ആർ.എൽ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |