കോഴിക്കോട് : താമരശേരിയിൽ പൊലീസ് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയെന്ന് സ്‌കാനിംഗ് റിപ്പോർട്ട്. താമരശേരി അരയേറ്റുംചാലിൽ സ്വദേശി ഫായിസിന്റെ വയറ്റിലാണ് ക്രിസ്റ്റൽ തരികളുള്ള പായ്‌ക്കറ്റ് കണ്ടെത്തിയത്. എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് വൈദ്യ പരിശോധനയ്ക്കായാണ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പൊലീസ് മാറ്റിയത്. യുവാവിനെ ഇനി ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കും.
ഇന്നലെയാണ് ഫായിസിനെ പൊലീസ് പിടികൂടിയത്. ഒരാഴ്ച മുമ്പാണ് ഇയാൾ വിദേശത്ത് നിന്നെത്തിയത്. ഫായിസ് വീട്ടിൽ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബഹളം. പൊലീസ് എത്തിയപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ എംഡിഎംഎ വിഴുങ്ങുകയായിരുന്നു. ആദ്യം താമരശേരി ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്.
രണ്ടാഴ്ച മുമ്പ് താമരശേരിയിൽ നിന്ന് പിടികൂടിയ യുവാവ് എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചിരുന്നു, താമരശേരി അമ്പായത്തോട് വച്ച് പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെടാൻ രണ്ട് പാക്കറ്റ് മയക്കുമരുന്ന് വിഴുങ്ങിയ ഷാനിദ് എന്ന യുവാവാണ് മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |