ഗോഹട്ടി : ദേശീയ അണ്ടർ 23 ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ കേരളം സെമിയിലെത്തി. ക്വാർട്ടർറിൽ ചണ്ഡിഗഡിനെ 79-21നാണ് കേരളം കീഴടക്കിയത്. കേരളത്തിനായി 20 പോയിന്റ് നേടി അക്ഷയ ഫിലിപ്പ് ടോപ് സ്കോററായി. അമാൻഡ റോച്ച 15 പോയിന്റും കൃഷ്ണ പ്രിയ എസ്.എസ്, സിന്നു കോശി എന്നിവർ 11 പോയിന്റ് വീതവും നേടി. സെമി ഫൈനലിൽ കേരള വനിതകൾ തമിഴ്‌നാടിനെ നേരിടും. പുരുഷ വിഭാഗം ക്വാർട്ടറിൽ കേരളം രാജസ്ഥാനോട് 61-86ന് പരാജയപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |