ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി ശാസ്ത്ര സാങ്കേതിക നയം നടപ്പിലാക്കിയത് കേരളമാണെന്ന് തിരുത്തി കേന്ദ്രം. നയം നടപ്പാക്കിയത് ഗുജറാത്തണെന്ന് രാജ്യസഭയിൽ സി.പി.ഐ നേതാവ് പി. സന്തോഷ്‌കുമാറിന് രേഖാമൂലം നൽകിയ മറുപടിയിലെ തെറ്റാണ് തിരുത്തിയത്. 2022 ജൂലായ് 21ന് നൽകിയ മറുപടിയിലാണ് ശാസ്ത്ര സാങ്കേതിക വിദ്യാനിയമം അവതരിപ്പിച്ചത് ഗുജറാത്ത് ആണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇക്കഴിഞ്ഞ മാർച്ച് 13ന് മറ്റൊരു ചോദ്യത്തിന് നൽകിയ ഉത്തരത്തിൽ, 1974ൽ കേരളമുഖ്യമന്ത്രി സി. അച്യുതമേനോന്റെ നേതൃത്വത്തിൽ ഒരു ശാസ്ത്ര സാങ്കേതിക നയം അവതരിപ്പിച്ച ആദ്യത്തെ സംസ്ഥാനം കേരളമാണെന്നും പറഞ്ഞു. പാർലമെന്റിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരം നൽകുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് പി. സന്തോഷ്‌കുമാർ ഇന്നലെ രാജ്യസഭയിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |