ലണ്ടൻ: കടുത്ത ചോക്ലേറ്റ് ആരാധകനായിരുന്നു പോൾ ബ്രൂം (55) എന്ന ബ്രിട്ടീഷുകാരൻ. അദ്ദേഹത്തിന് സ്‌നിക്കേഴ്സ് ഏറെ ഇഷ്ടമായിരുന്നു. മരണശേഷം സ്‌നിക്കേഴ്സ് തീമിലെ ശവപ്പെട്ടിയിൽ തന്നെ സംസ്കരിക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. കുടുംബം അത് നിറവേറ്റുകയും ചെയ്തു. കെയർ അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ബ്രൂം അടുത്തിടെയാണ് മരണത്തിന് കീഴടങ്ങിയത്. വിൽപ്പത്രത്തിൽ ബ്രൂം ആവശ്യപ്പെട്ടിരുന്നത് പ്രകാരം സ്‌നിക്കേഴ്സ് തീമിൽ പ്രത്യേകം തയ്യാറാക്കിയ ശവപ്പെട്ടി അദ്ദേഹത്തിനായി കുടുംബം സജ്ജമാക്കി. എപ്പോഴും തമാശകൾ പറഞ്ഞിരുന്ന ബ്രൂമിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരമാകും ഇതെന്ന് കുടുംബം പറയുന്നു. ചിചെസ്റ്ററിലെ എഫ്.എ. ഹോളണ്ട് ഫ്യൂണറൽ കെയർ എന്ന സ്ഥാപനമാണ് പെട്ടി ഒരുക്കി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |