ഗൂഗിളിനും ഫേസ്ബുക്കിനും ആമസോണിനും ആശ്വാസം
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധ ഭീഷണി മറികടക്കുന്നതിന് ഡിജിറ്റൽ പരസ്യങ്ങളുടെ ആറ് ശതമാനം നികുതി(തുല്യത ലെവി) കേന്ദ്ര സർക്കാർ ഒഴിവാക്കി. പരസ്യങ്ങൾ ഉൾപ്പെടെയുള്ള ഓൺലൈൻ സേവനങ്ങൾക്ക് മേൽ ഈടാക്കിയിരുന്ന തുല്യത ലെവി ഒഴിവാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. അമേരിക്കയും ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്ക് പിന്തുണയേകാൻ ലക്ഷ്യമിട്ടാണ് ഇന്നലെ പാർലമെന്റ് പാസാക്കിയ 2025ലെ ഫിനാൻസ് ബില്ലിലെ ഭേദഗതിയിൽ ഇക്കാര്യം ഉൾപ്പെടുത്തിയത്. അമേരിക്കൻ ടെക്ക് ഭീമൻമാരായ ആൽഫബെറ്റിന്റെ ഗൂഗിൾ, മെറ്റ, ആമസോൺ എന്നിവയ്ക്ക് പുതിയ തീരുമാനം ആശ്വാസകരമാകും. ഏപ്രിൽ ഒന്ന് മുതൽ തീരുമാനം പ്രാബല്യത്തിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |