കോഴിക്കോട് : ഇപ്റ്റ കോഴിക്കോടിന്റെ നേതൃത്വത്തിൽ ലോകനാടക ദിനാഘോഷം സംഘടിപ്പിച്ചു. നാടക-സിനിമാ പ്രവർത്തകനും ഇപ്റ്റ സംസ്ഥാന കമ്മിറ്റി അംഗവുമായ എ ജി രാജൻ ഉദ്ഘാടനം ചെയ്തു. യുവത്വത്തെ വഴിതെറ്റിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ നിന്ന് നാടകം ലഹരിയാവുന്ന കാലം വരണമെന്ന് അദ്ദേഹം പറഞ്ഞു. മാനാഞ്ചിറ കിഡ്സൺ കോർണറിൽ നടന്ന പരിപാടിയിൽ ഒ .പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. സതീശ് ബാബു വെള്ളിപറമ്പ്, ടി.ഷിനോദ് , അസീസ് ബാബു. പി, സദാനന്ദൻ സി. പി , ഡോ: വി എൻ സന്തോഷ് കുമാർ,ശിവ പ്രകാശ്, വിനോദ് പൊറ്റമ്മൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് എ.ജി രാജൻ രചനയും സംവിധാനവും നിർവഹിച്ച ലഹരിക്കെതിരെയുള്ള 'കാലം സാക്ഷി " എന്ന ഏകാംഗ നാടകം കനവ് സുരേഷ് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |