കണ്ണൂർ: തളാപ്പ് ചെങ്ങിനിപ്പടി യു.പി സ്‌കൂൾ പുതിയ കെട്ടിടം ഏപ്രിൽ മൂന്നിന് രാവിലെ 10.30ന് മന്ത്രി കടന്നപള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അദ്ധ്യക്ഷത വഹിക്കും. അഴീക്കോട് എം.എൽ.എ കെ.വി .സുമേഷ് മുഖ്യാതിഥിയാവും. സയൻസ് ലാബ് മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയർ ഇന്ദിര കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്യും. വാർഷികാഘോഷം സിനിമാ നടൻ സൂരജ് സൺ ഉദ്ഘാടനം ചെയ്യും. പൂർവ അദ്ധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനം കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഹരിതകർമ്മ സേനാംഗങ്ങളെ ആദരിക്കും.വാർത്താസമ്മേളനത്തിൽ ചെയർമാൻ ആർ.അനിൽകുമാർ, ടി.വി.അജിതകുമാരി, സജീവൻ ചെല്ലൂർ, പി.സി .അശോകൻ, ടി.വി.അനുരൂപ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |