ചേർത്തല:ആട്ടോകാസ്റ്റ് കമ്പനിയിൽ നിർമ്മാണം പൂർത്തിയായിട്ട് ഒരു വർഷത്തിലേറെയായ പ്രതിദിനം 8000 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ള സൗരോർജ്ജനിലയം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നീട്ടിക്കൊണ്ടപോകാതെ ഉടനെ കമ്മീഷൻ ചെയ്യണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് ഓട്ടോകാസ്റ്റ് യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ആട്ടോകാസ്റ്റ് ഡെപ്യൂട്ടി ജനറൽ മാനേജർ പി.വരദരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.എൻ.മോഹനൻ അദ്ധ്യക്ഷനായി.യൂണിറ്റ് സെക്രട്ടറി ബി.പ്രിൻസ് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് ഡോ.ടി.പ്രദീപ്,ബിജു വി.ജോസഫ്,സോമൻ കെ. വട്ടത്തറ,വി.കെ.അലികുമാർ,എൻ.ആർ.ബാലകൃഷ്ണൻ,കെ.ദാസപ്പൻ എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: രശ്മി കൃഷ്ണൻ (പ്രസിഡന്റ്), എം.ആർ.രഞ്ജിത്ത് (വൈസ് പ്രസിഡന്റ്),എം.ടി.
റിച്ചു (സെക്രട്ടറി), എ.എസ്.അനീഷ്(ജോയിന്റ് സെക്രട്ടറി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |