തൊടിയൂർ: കൂലി കുടിശിക അനുവദിക്കുക, വെട്ടിക്കുറച്ച ആറു കോടി തൊഴിൽ ദിനങ്ങൾ പുന:സ്ഥാപിക്കുക, തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, പ്രതിദിന കൂലി 600 രൂപയും തൊഴിൽ ദിനം 200ഉം ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ തൊടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ തൊടിയൂർ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി. യൂണിയൻ കരുനാഗപ്പള്ളി ഏരിയ സെക്രട്ടറി ആർ. സോമരാജൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി. കല അദ്ധ്യക്ഷയായി. സെക്രട്ടറി എസ്. സുനിൽ കുമാർ സ്വാഗതം പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. രാജീവ്, ബി. പത്മകുമാരി, കെ. സുരേഷ് കുമാർ, പഞ്ചായത്ത് അംഗം ശ്രീകല എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |