കൊച്ചി: വഖഫ് ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ മുനമ്പം നിവാസികൾക്ക് അനുകൂല നിലപാട് സ്വീകരിക്കാത്ത എം.പിമാരെ ബഹിഷ്കരിക്കുമെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആകട്സ് നേതൃയോഗം പറഞ്ഞു. മുനമ്പത്ത് വന്ന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണച്ചവർ പാർലമെന്റിൽ സ്വീകരിക്കുന്ന നിലപാടിന് അനുസരിച്ചായിരിക്കും അവരോടുള്ള ക്രൈസ്തവ സമൂഹത്തിന്റെയും സമീപനം. യോഗത്തിൽ ആകട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ഷെവ.വി. സി. സെബാസ്റ്റ്യൻ, കുരുവിള മാത്യൂസ്, അഡ്വ. ചാർളി പോൾ, സാജൻ വേളൂർ, പ്രൊഫ. ഷേർളി സ്റ്റുവാർട്ട്, ഡെന്നിസ് ജേക്കബ്, തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |