ത്യശൂർ: ചുമട്ടു തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള ക്ഷേമ ബോർഡ് തൊഴിലാളികൾക്ക് കിട്ടുന്ന കൂലിയുടെ 37% കൈപ്പറ്റുകയും, തൊഴിൽ പ്രശ്‌നങ്ങൾ വരുമ്പോൾ ഇടപെടാതിരിക്കുകയും ചെയ്യുന്നത് നോക്കുകൂലി വാങ്ങുന്നതിന് തുല്യമാണെന്ന് ഹെഡ്‌ലോഡ് ആൻഡ് ജനറൽ മസ്ദൂർ ഫെഡറേഷൻ (ബി.എം.എസ്) സംസ്ഥാന സെക്രട്ടറി പി. ഹരിദാസ് ആരോപിച്ചു.
ഹെഡ്‌ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് എസ്.കെ.സതീശൻ അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി സേതു തിരുവെങ്കിടം, ബി.എം.എസ് സംസ്ഥാന സമിതി അംഗം എ.സി. കൃഷ്ണൻ, ജില്ലാ ട്രഷറർ എ.എം. വിപിൻ, കെ. ഹരീഷ്, കെ.കെ. മുകേഷ്, എം.കെ. സോമൻ, സരേന്ദ്രൻ, എ.എസ്. രാധാകൃഷ്ണൻ, ശബരിനാഥ്, കെ.കെ. രാജൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |