കരുനാഗപ്പള്ളി: കുട്ടികളിൽ ജാതി മത ചിന്തകൾക്ക് അതീതമായി ഒരുമയുടെ സന്ദേശം പുതുതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ അഴീക്കൽ ഗവ.ഹൈസ്കൂളിൽ നോമ്പുകഞ്ഞി വിതരണം നടത്തി. മദ്ധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുന്ന ദിവസം ഈ അദ്ധ്യയനവർഷം കുട്ടികൾ സ്വായത്തമാക്കിയ പഠന പാഠ്യേതര മികവുകളുടെ പ്രദർശനവും അവതരണവും അവാർഡ് വിതരണവും സംഘടിപ്പിച്ചിരുന്നു. പായസ വിതരണത്തോടെ ആരംഭിച്ച പഠനോത്സവത്തിന്റെ സമാപനത്തിലാണ് നോമ്പ് കഞ്ഞിയും ഈന്തപ്പഴവും വിതരണം ചെയ്തത്. അരി, മഞ്ഞൾപ്പൊടി, ഉലുവ, വെളുത്തുള്ളി ആശാളി, ജീരകം , കുരുമുളക് , ചുവന്നുള്ളി എന്നിങ്ങനെ 23 ഔഷധക്കൂട്ടുകൾ ചേർത്ത് തയ്യാറാക്കിയ നോമ്പ് കഞ്ഞി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സമീപവാസികൾക്കും പുതിയ അനുഭവമായി. ആയിരത്തിലധികം ആളുകൾ നോമ്പുകത്തി കഴിക്കുന്നതിൽ പങ്കാളികളായത് മതേതരത്വത്തിന്റെ പുതിയ മാതൃകയായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |