കോഴിക്കോട്: ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും സംയുക്തമായി നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റുമായി ചേർന്ന് നടപ്പിലാക്കുന്ന ഹരിത ഭവനം പദ്ധതിയുടെ പ്രചരണത്തിനായി വിജയാരവം ശില്പശാല നടത്തി. ശുചിത്വമിഷന്റെ സഹകരണത്തോടെ നടത്തിയ ശില്പശാല അഹമ്മദ് ദേവർകോവിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ മനോജ് മണിയൂർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. എ.പി സത്യൻ, മണലിൽ മോഹനൻ എന്നിവർ ക്ലാസെടുത്തു. ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.ഗൗതമൻ, ഷജീർഖാൻ വയ്യാനം, നിഷ ആന്റണി,പി കെ വികാസ്, എം.കെ ഗ്രിജീഷ്, പ്രിയേഷ് വാസുദേവൻ, പി.പി മോഹനൻ, കെ.കെ ബിനീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |