ചാത്തന്നൂർ: മാജിക്കിൽ 45 വർഷം പൂർത്തിയാക്കിയ മജിഷ്യൻ സാമ്രാജിന് വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിന്റെ സ്നേഹാദരം. മജിഷ്യൻ ഷാജു കടയ്ക്കലും വിവിധ വിദ്യാലയങ്ങളിലെ നൂറിലേറെ വിദ്യാർത്ഥികളും പങ്കെടുത്തു. അന്തരീക്ഷത്തിൽ നിന്നെടുത്ത ഭസ്മം അമ്മമാരുടെ നെറ്റിയിൽ അണിയിച്ചാണ് രണ്ടു മണിക്കൂർ നീണ്ടുനിന്ന സാമ്രാജ് ഷോ ആരംഭിച്ചത്. കുട്ടികളുടെ ആവശ്യപ്രകാരം മിഠായികളും, പഴം, ഓറഞ്ച് എന്നിവ ശൂന്യതയിൽ നിന്ന് എടുത്തു നൽകി. മാജിക് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച സ്നേഹാശ്രമത്തിലെ ഒരു അമ്മയെ വേദിയിൽ കൊണ്ടുപോയി വർത്തമാന പത്രം കീറി ഒരു രൂപ നോട്ടാക്കി മാറ്റിച്ചു. പത്തനാപുരം ഗാന്ധിഭവൻ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ.വിൻസെന്റ് ഡാനിയൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്നേഹാശ്രമം ഡയറക്ടർ പത്മാലയം ആർ. രാധാകൃഷ്ണൻ സാമ്രാജിന് സ്നേഹോപഹാാരം നൽകി. വൈസ് ചെയർമാൻ തിരുവോണം രാമചന്ദ്രൻപിള്ള, സെക്രട്ടറി പി.എം. രാധാകൃഷ്ണൻ, കെ.എം. രാജേന്ദ്രകുമാർ, ബി. സുനിൽകുമാർ, ആർ.ഡി.ലാൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |