കൊടുങ്ങല്ലൂർ: ഭരണി മഹോത്സവത്തെ തുടർന്ന് കൊടുങ്ങല്ലൂർ നഗരവും ശ്രീകുരുംബ ഭഗവതി ക്ഷേത്ര പരിസരവും സി.പി.എമ്മിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ ക്ഷേത്ര പരിസരത്തെ ശുചീകരണത്തിൽ പങ്കാളിയായി. 250ൽ അധികം വളണ്ടിയർമാർ പ്രവൃത്തിയിൽ അണിനിരന്നു. ഏരിയാ കമ്മിറ്റി അംഗം കെ.ആർ.ജൈത്രൻ അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി മുസ്താക്ക് അലി, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ.അബിദലി, ഷീജ ബാബു, കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.പി.പ്രഭേഷ്, നഗരസഭ ചെയർപേഴ്‌സൺ ടി.കെ.ഗീത, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ഗിരിജ, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി.രാജൻ, എം.എസ്.മോഹനൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |