തിരുവനന്തപുരം: പട്ടം കാവല്ലൂർകോണം റസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും വാർഡ് കൗൺസിലർ അഡ്വ.അംശു വാമേദവൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കുച്ചപ്പുറം തങ്കപ്പൻ,സെക്രട്ടറി ഡോ.എ.കെ.മനു എന്നിവർ സംസാരിച്ചു. ഡോ.ശ്രീജിത് നായർ ക്യാൻസർ മുൻക്കൂട്ടി കണ്ടുപിടിക്കുന്നതിനെക്കുറിച്ചും സമൂഹത്തെ കാർന്നുതിന്നുന്ന പുതിയ ലഹരി ഉപയോഗത്തെക്കുറിച്ചും ക്ലാസെടുത്തു.ഭാരവാഹികളായി കുച്ചപ്പുറം തങ്കപ്പൻ(പ്രസിഡന്റ്),ഡോ.ബിന്ദു കെ.എൽ.(വൈസ് പ്രസിഡന്റ്),ഡോ. എ.കെ.മനു(സെക്രട്ടറി),വി.പി.ഷിമാമോൾ(ജോയിന്റ് സെക്രട്ടറി),ഷീല അജിത്(ട്രഷറർ)എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |