നന്മണ്ട: ലഹരിക്കെതിരെ നന്മണ്ട ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല തീർത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത്, വൈസ് പ്രസിഡൻ്റ് സി. കെ. രാജൻ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ ഈച്ചരോത്ത്, കോഴിക്കോട് എക്സൈസ് അസിസ്റ്റൻറ് കമ്മീഷണർ ആർ.എൻ ബൈജു, ജനപ്രതിനിധികൾ,രാഷ്ട്രീയ സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ഇ.കെ നായനാർ ഓപ്പൺ സ്റ്റേജിൽ നടന്ന പൊതുസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. സി. കെ. രാജൻ അദ്ധ്യക്ഷനായി. ആർ.എൻ. ബൈജു, എം. ഗിരീഷ്, വി.കെ. നിത്യകല പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |