തിരൂർ: പെരുന്തല്ലൂർ പുന്നയ്ക്കാംകുളങ്ങര ഭഗവതി മഹാവിഷ്ണു ക്ഷേത്രത്തിൽ ഏപ്രിൽ നാല് മുതൽ ഏപ്രിൽ 12 വരെ നടക്കുന്ന നവീകരണ കലശത്തോടനുബന്ധിച്ച് ഭാഗവതാചാര്യനായ പുല്ലൂർമണ്ണ് രാമൻ നമ്പൂതിരിപ്പാടിന്റെയും കോഴിയോട് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാർമികത്വത്തിൽ ഭാഗവത നവാഹ സപര്യ നടക്കും. പെരുന്തല്ലൂർ ഗ്രാമത്തിലെ വനിതാ കൂട്ടായ്മയുടെ ശ്രമഫലമായി നടത്തുന്ന ഭാഗവത സപര്യ സമീപപ്രദേശങ്ങളിലെ തന്നെ പ്രഥമ നവാഹമാണ്. പുന്നയ്ക്കാംകുളങ്ങര ക്ഷേത്രത്തിലെ വനിതാ കൂട്ടായ്മയായ മാതൃ സമിതിയും വനിത യുവജന കൂട്ടായ്മയും ഒത്തുചേർന്നാണ് ദൗത്യം സംഘടിപ്പിക്കുന്നത്. വനിതാ കൂട്ടായ്മയുടെ സാരഥികളായ അമലത്ത് കൗസല്യ , എംപി സുനിത,എം.പി ഇന്ദിര ,നാട്ടപള്ളിയാലില്‍ കാർത്യായനി,കെ.ടി വിനയ,കെ.ടി ദിവ്യ,എൻ.പി രജിത,എം.പി സുനിത,എം. സുചിത്ര,അമലത്ത് പ്രകാശിനി,പി.പി സുചിത്ര,കെ.ടി നീതു,സരോജിനി എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |