കൊച്ചി: മലയാളി സിബിഐ ഇൻസ്‌പെക്‌ടറെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊൽക്കത്ത യൂണിറ്റിൽ ഇൻസ്‌പെക്‌ടറായിരുന്ന എസ് ഉണ്ണികൃഷ്‌ണൻ നായരെയാണ് പിരിച്ചുവിട്ടത്. കൊച്ചി, തിരുവനന്തപുരം യൂണിറ്റുകളിൽ ഉദ്യോഗസ്ഥനായിരുന്നു ഉണ്ണികൃഷ്‌ണൻ നായർ.
കൊച്ചി സിബിഐ എസ്‌പിയായിരുന്ന എസ് ഷൈനിയുടെ ടെലിഫോൺ കോളുകൾ മേലുദ്യോഗസ്ഥരുടെ അറിവോ സമ്മതമോ ഇല്ലാതെ റെക്കോർഡ് ചെയ്തു, കേസ് രേഖകൾ അടക്കം കൈവശം സൂക്ഷിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഉണ്ണികൃഷ്‌ണനെ പിരിച്ചുവിട്ടത്. പാലക്കാട് സമ്പത്തിന്റെ കസ്റ്റഡി മരണക്കേസ് അടക്കം ഉണ്ണികൃഷ്ണൻ നായർ അന്വേഷിച്ചിട്ടുണ്ട്. സസ്‌പെൻഷനിൽ ആയിരുന്ന കാലത്തെ യാതൊരു ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകില്ലെന്ന് പിരിച്ചുവിടൽ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |